കൂത്താട്ടുകുളം: സെൻട്രൽ കേരള സഹോദയ മെറിറ്റ് ഡേ കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂളിൽ ആഘോഷിച്ചു. 2026-ലെ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിവിധ സ്കൂളുകളിലെ വിദ്യാർഥികളെ ചടങ്ങിൽ പുരസ്കാരം നൽകി ആദരിച്ചു. സഹോദയ ടോപ്പേഴ്സ്, സ്കൂൾ ടോപ്പേഴ്സ്, സബ്ജക്ട് ടോപ്പേഴ്സ് എന്നീ വിഭാഗങ്ങളിലായി അഞ്ഞൂറിലധികം വിദ്യാർഥികളാണ് ആദരിക്കപ്പെട്ടത്.
മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സഹോദയ പ്രസിഡന്റും മേരിഗിരി സ്കൂൾ പ്രിൻസിപ്പലുമായ ഫാ. മാത്യു കരീത്തറ അധ്യക്ഷത വഹിച്ചു. ക്യാമ്പസ് മാനേജർ ഫാ. ജോർജ് മറ്റത്തിൽ, കൂത്താട്ടുകുളം മുൻസിപ്പൽ ചെയർപേഴ്സൺ റെജി ജോൺ എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ജെയ്ന പോൾ, വൈസ് പ്രസിഡന്റ് ഫാ. ജോൺസൺ വെട്ടിക്കുഴിയിൽ, ട്രഷറർ സിസ്റ്റർ റോസ്ലിൻ തുടങ്ങിയവർ സംസാരിച്ചു.